SCROLL DOWN TO SEE MORE


IMAGE CONVERTER AND RESIZE TOOL




ഒരു ഫോള്‍ഡറിലുള്ള സൈസ് കൂടിയ കളര്‍ ഫോട്ടോകളെ ഒരൊറ്റ ക്ലിക്ക് കൊണ്ട് Resize ചെയ്ത് 30 KBയില്‍ താഴെയുള്ള 150x200 or 200x150 സൈസിലുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകളാക്കിമാറ്റുന്നതിനുള്ള ഒരു സോഫ്റ്റ്‌‌വെയറാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് TSNMHSS ലെ ശ്രീ പ്രമോദ് മൂര്‍ത്തിസാര്‍ തയ്യാറാക്കിയ മാജിക്ക്ഗാം. ഈ സോഫ്ററ്‌വെയര്‍ ഉപയോഗിച്ച് സമ്പൂര്‍ണ്ണ , ശാസ്ത്രോല്‍സവം , കലാമേളകള്‍ എന്നിവക്കുള്ള ഫോട്ടോകള്‍ തയ്യാറാക്കുന്നതിന് എളുപ്പം കഴിയുന്നു. ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു


ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന deb File റൈറ്റ് ക്ലിക്ക് ചെയ്ത് Openwith Gdebi package Installer എന്ന ക്രമത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് Application -> Graphics -> MagicGam എന്ന ക്രമത്തില്‍ തുറക്കുക. തുറന്നു വരുന്ന ജാലകത്തിലെ Try It എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ റീസൈസ് ചെയ്യേണ്ട ചിത്രങ്ങള്‍ ഏത് സൈസിലേക്ക് Resize ചെയ്യേണ്ടതെന്ന് Width, Height ഇവ നല്‍കുന്നതിനും ചിത്രങ്ങളുള്‍പ്പെട്ട ഫോള്‍ഡര്‍ സെലക്ട് ചെയ്യുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിക്കും ഇവ നല്‍കി Enter നല്‍കിയാല്‍ ഹോമിലെ Output Images എന്ന ഫോള്‍ഡറില്‍ Resize ചെയ്ത ചിത്രങ്ങള്‍ ലഭിക്കുന്നതാണ് . 

Updated

1. Option for removing the blank space from the file names ( multiple files just by a single click)
2.Showing the progress of image conversion


DOWNLOAD