SCROLL DOWN TO SEE MORE


സൗരയൂഥം (Solar System)



നമ്മൾ സാമൂഹ്യ ശാസ്ത്ര ക്ലാസ്സുകളിൽ പഠിച്ച സൗരയൂഥത്തിൽ (solar system) ഒൻപത് ഗ്രഹങ്ങൾ (planets) ആയിരുന്നു ഉണ്ടായിരുന്നത്. 2006 ൽ പ്ലൂട്ടോക്ക് (pluto) ഗ്രഹപദവി നഷ്ടപ്പെടുകയും നമ്മുടെ സൗരയൂഥത്തിൽ എട്ട് ഗ്രഹങ്ങൾ ആയി ചുരുങ്ങുകയും ചെയ്തു. ഇതിന്റെ ഒരു ഘടന എങ്ങെനെ, അല്ലെങ്കിൽ എങ്ങനെ ഒൻപതിൽ നിന്നും എട്ടായി എന്ന് വളരെ ലളിതമായി വിശദീകരിക്കുകയാണ് ഇവിടെ.
ചില പ്രസക്തമായ ചോദ്യങ്ങൾ:
1. ഏതാണ് ഗ്രഹം?
2. തുടക്കം മുതലേ ഒൻപത് ഗ്രഹങ്ങൾ തന്നെ ആയിരുന്നോ ഉണ്ടായിരുന്നത്? അല്ലെങ്കിൽ എത്ര ഗ്രഹങ്ങൾ ഉണ്ടായിരുന്നു? 
3. എന്തുകൊണ്ടാണ് പ്ലൂട്ടോക്ക് ഗ്രഹപദവി നഷ്ടപെട്ടത്?
4. 2006 വരെ ഒൻപത് ഗ്രഹങ്ങൾ എന്ന് എങ്ങനെയാണ് തീരുമാനിക്കപ്പെട്ടത്?
5. ഇപ്പോഴുള്ള എട്ട് ''ഗ്രഹങ്ങൾ'' ഗ്രഹങ്ങൾ തന്നെയാണോ? 
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നമ്മുടെ സൗരയൂഥത്തിന്റെ ഘടന മനസ്സിലാക്കാൻ സഹായിക്കും. 

എന്താണ് ഗ്രഹം?

ഗ്രഹം അഥവാ planet എന്നാൽ വൃതാഗൃതിയിൽ ഒരു നക്ഷത്രത്തെ ചുറ്റുന്ന ഒരു സെലെസ്റ്റില് ബോഡിയാണ് (celestial body) ഗ്രഹം. നമ്മുടെ സൗരയൂഥത്തിൽ ഇപ്പോഴുള്ള എട്ട് ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നവയാണ്. സൂര്യൻ ആണ് നമ്മുടെ സൗരയൂഥത്തിന്റെ കേന്ദ്രബിന്ദു അഥവാ ഗ്രഹങ്ങൾ സൂര്യനെയാണ് ചുറ്റിക്കൊണ്ടിരുക്കുന്നത്.

എങ്ങനെയാണ് നമുക്കറിയാവുന്ന സൗരയൂഥ ഘടന നിലവിൽ വന്നത്? 

പ്രാചീന ഗ്രീക്ക് ജ്യോതിഷ പണ്ഡിതന്മാർ വിശ്വസിച്ചിരുന്നത് ഭൂമി കേന്ദ്രബിന്ദുവും സൂര്യനും, ചന്ദ്രനും മറ്റു ഗ്രഹങ്ങളും ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നു എന്നാണ്. അക്കാലത് ദൂരദർശിനികൾ ഇല്ലാതിരുന്നതുകൊണ്ട് യുറാനസ് (Uranus), നെപ്ട്യൂൺ (Neptune), പ്ലൂട്ടോ (pluto) എന്നീ മൂന്ന് ഗ്രഹങ്ങൾ സൗരയൂഥത്തിൽ ഉണ്ടായിരുന്നില്ല. 1609 ൽ ഗലീലിയോ ഗലീലി ദൂരദർശിനി ഉപയോഗിച്ച് സൂര്യൻ കേന്രബിന്ദുവും, ചന്ദ്രൻ ഭൂമിയെ ചുറ്റുന്ന ഉപഗ്രഹവും, ഭൂമി ഗ്രഹമായും സൗരയൂഥത്തെ ചിത്രീകരിച്ചു.

എന്നാൽ ഈ ഘടനയിലും വളരെ അകലെയുള്ള മൂന്ന് ഗ്രഹങ്ങളെ (യുറാനസ്, നെപ്ട്യൂൺ, പ്ലൂട്ടോ) ഉൾപെടുത്താൻ കഴിഞ്ഞില്ല. ദൂരദർശിനികൾ കണ്ടുപിടിച്ചത് വഴി പുതിയ മൂന്ന് ഗ്രഹങ്ങളെ കൂടി കണ്ടുപിടിക്കുകയും സൗരയൂഥത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. യുറാനസ് (1781), നെപ്ട്യൂൺ (1846), പ്ലൂട്ടോ (1930). 2006 വരെയുള്ള നമ്മൾ പഠിച്ച സൗരയൂഥത്തിന്റെ ഘടന ഇങ്ങനെയാണ് ഉണ്ടാക്കിയത്. 

നെപ്ട്യൂണും പ്ലൂട്ടോയും കണ്ടുപിടിക്കുന്നത് മുൻപ്, 1801 ൽ ജ്യോതിഷികൾ മാഴ്സിനും (mars) ജൂപിറ്ററിനും (Jupiter) ഇടയിലുള്ള വലിയ ഗ്യാപിൽ സീറീസ് (Ceres) എന്ന പുതിയ ഒരു ഗ്രഹത്തെ കണ്ടുപിടിക്കുകയും അതുവരെയുള്ള സൗരയൂഥ ഘടനയിൽ ഉൾപ്പെടുത്തുകയും ചെയ്തു. 1802 ൽ സീറസിന് അടുത്തായി പാലാസ് (Pallas), കുറച്ചു വര്ഷങ്ങള്ക്കു ശേഷം പാലാസിന് അടുത്തായി ജൂനോ (Juno), വേസ്റ്റാ (Vesta) എന്ന ഗ്രഹങ്ങളെ കണ്ടുപിടിക്കുകയും സൗരയൂഥത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. അക്കാലത് നിലവിൽ ഉണ്ടായിരുന്ന സൗരയൂഥ ഘടനയിൽ പതിനൊന്ന് ഗ്രഹങ്ങൾ ഉണ്ടായിരുന്നു. മെർക്കുറി, വീനസ്, എർത്ത്, മാർസ്, സീറീസ്, പാലാസ്, ജൂനോ, വേസ്റ്റാ, ജൂപീറ്റർ, സാറ്റേൺ, യുറാനസ് എന്നിങ്ങനെയായിരുന്നു ഘടന. 

പുതിയ ശക്തി കൂടിയ ദൂരദർശിനികൾ വഴി പുതിയ നാല് ഗ്രഹങ്ങളുടെ അടുത്തായി പുതിയ സെലസ്റ്റില് ബോഡികളെ കണ്ടുപിടിക്കുകയും ഇവയെല്ലാം തൊട്ടു അടുത്തുള്ള ഗ്രഹങ്ങളുമായി (മാർസ്, ജൂപിറ്റർ) സാമ്യം ഇല്ലാത്തതുകൊണ്ടും, asteroids അഥവാ ചിന്നഗ്രഹങ്ങൾ എന്ന പുതിയ ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും അതിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഈ ഗ്രൂപ്പ് ആണ് ഇപ്പോൾ asteroid belt എന്ന പേരിൽ അറിയപ്പെടുന്നത്. നിലവിൽ asteroid belt ൽ ലക്ഷകണക്കിന് ചിന്നഗ്രഹങ്ങൾ ആണുള്ളത്. Asteroid belt വന്നതിനു ശേഷം സീറീസ്, പാലാസ്, ജൂനോ, വേസ്റ്റാ എന്നീ ഗ്രഹങ്ങളുടെ ഗ്രഹപദവി നഷ്ടപ്പെടുകയും സൗരയൂഥ ഘടനയിൽ നിന്നും ഒഴിവാകുകയും ചെയ്തു.

1930 ൽ പ്ലൂട്ടോ കണ്ടുപിടിക്കുകയും, നെപ്ട്യൂൺ ഗ്രഹത്തിന്റെ ഏകദേശം വലിപ്പമുള്ളതുകൊണ്ടും ഗ്രഹപദവി കൊടുക്കുകയും 2006 വരെയുള്ള സൗരയൂഥ ഘടനയിൽ ഉൾപ്പെടുത്തുകയും ചെയ്തു. കൂടുതൽ നിരീക്ഷണത്തിലൂടെ വഴി പ്ലൂട്ടോ യുടെ വലിപ്പം മറ്റു ഗ്രഹങ്ങളെ അപേക്ഷിച് വളരെ ചെറുതാണെന്നും, മുഴുവൻ മഞ്ഞിനാൽ മൂടപെട്ടതാണെന്നും കണ്ടുപിടിച്ചു. കൂടുതൽ ജ്യോതിഷ പഠനങ്ങൾ വഴി പ്ലൂട്ടോയുടെ അടുത്ത് പ്ലൂട്ടോയോടു സാമ്യമുള്ള മറ്റു സെലെസ്റ്റില് ബോഡീസിനെ കണ്ടുപിടിക്കുകയും ചെയ്‌തു. 2006 ൽ പ്ലൂട്ടോയെക്കാൾ വലിപ്പമുള്ള ഐറിസ് (eris) എന്ന മറ്റൊരു സെലെസ്റ്റില് ബോഡിയെ കണ്ടുപിടിച്ചതു വഴി പ്ലൂട്ടോയുടെ ഗ്രഹപദവി നഷ്ടപ്പെടുകയും ചെയ്തു. പ്ലൂട്ടോ, ഐറിസ്, ഇതിനു അടുത്തുള്ള എല്ലാ മഞ്ഞിനാൽ മൂടപ്പെട്ട സെലെസ്റ്റില് ബോഡീസിനെ നെപ്ട്യൂണിനു അടുത്തായി പുതിയ ഗ്രൂപ്പ് ഉണ്ടാകുകയും അതിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഈ ഗ്രൂപ്പ് ആണ് ഇപ്പോൾ കയ്പ്പർ ബെൽറ്റ് (kupier belt) എന്ന പേരിൽ അറിയപ്പെടുന്നത്. 

വളരെ ലളിതമായ ഒരു വ്യാഖാനമാണ് ഗ്രഹം എന്ന പദത്തിന് കൊടുത്തിരിക്കുന്നത്. ആദ്യം സൂചിപ്പിച്ച പോലെ നക്ഷത്രത്തെ ചുറ്റുന്ന സെലെസ്റ്റില് ബോഡീസ്. ഗ്രഹങ്ങൾ തമ്മിലുള്ള സാമ്യം ഈ വ്യാഖാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. അതായത് ഭൂമിയും നെപ്ട്യൂണും തമ്മിൽ ഒരു സാമ്യവും ഇല്ല എന്നർത്ഥം. പിന്നെ എങ്ങനെയാണ് നിലവിലുള്ള എട്ട് ഗ്രഹങ്ങൾ ''ഗ്രഹങ്ങൾ'' തന്നെ എന്ന് പറയാൻ പറ്റുക? സൂര്യന് അടുത്തുള്ള ആദ്യത്തെ നാല് ഗ്രഹങ്ങൾ ടെറസ്റ്റിയൽ പ്ലാനെറ്സ് (Terrestial Planets) എന്നും, ബാക്കിയുള്ള നാല് ഗ്രഹങ്ങൾ ഗ്യാസ് ജയൻറ്സ് (Gas Giants) എന്നും തരം തിരിച്ചു. നിലവിലുള്ള സൗരയൂഥ ഘടനയാണ് ചിത്രത്തിൽ കൊടുത്തിരിക്കുന്നത്.