SCROLL DOWN TO SEE MORE


Gam_FF Video Editor



ഓപ്പണ്‍ സോഴ്സ് ലൈബ്രറിയായ FFMPEG കമാന്റുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വീഡിയോ എഡിറ്റിങ്ങ് സോഫ്റ്റ്‌വെയറാണ് ഈ ഓണത്തിന് SITC Forum Blog അവതരിപ്പിക്കുന്നത് . പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSS സ്കൂളിലെ ഗണിതാധ്യാപകനും എസ് ഐ ടി സിയുമായ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ് gamFF Video Editor എന്ന ഈ വീഡിയോ എഡിറ്റര്‍ പരിചയപ്പെടുത്തുന്നത്. ഈ ഓണസമ്മാനം തയ്യാറാക്കി നല്‍കിയ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി
Gambas3 എന്ന പ്രോഗ്രാമിങ്ങ് ലാങ്ഗ്വേജിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.ചിത്രത്തില്‍ കാണിച്ചിരിക്കുന്ന 10 തരം വീഡിയോ/ഓഡിയോ എഡിറ്റിങ്ങുകള്‍ ഇതില്‍ ഉപയോഗിക്കാം.


പ്രവര്‍ത്തനം:


ആവശ്യമായ ബട്ടണില്‍ ക്ലിക്ക് ചെയ്ത് , തുറന്നുവരുന്ന ജാലകത്തിലെ ഫയല്‍ ബ്രൗസര്‍ ബട്ടണ്‍ ഉപയോഗിച്ച് ആവശ്യമായ വീഡിയോ/ ഓഡിയോ ഫയല്‍ തിരയുക. താഴെയുള്ള OK ബട്ടണ്‍ അമര്‍ത്തുക.
തുടര്‍ന്ന് ദൃശ്യമാകുന്ന message box വായിച്ച് OK നല്‍കുക.
അപ്പോള്‍ തുറന്നു വരുന്ന Terminal window യിലെ Edit മെനുവിലെ Paste click ചെയ്യുക. Terminal process കഴിയുന്നതുവരെ wait ചെയ്യുക.
Home ല്‍ എഡിറ്റ് ചെയ്യപ്പെട്ട ഫയല്‍ “gamFF....” എന്നു തുടങ്ങുന്ന പേരില്‍ Save ചെയ്യപ്പെട്ടിട്ടുണ്ടായിരിക്കും

Installation :



ffmpeg ലൈബ്രറി ഫയലുകള്‍ online ആയി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതിനാല്‍ network connection ഉണ്ടായിരിക്കണം.
Isbella.tar.gz എന്ന ഫയല്‍ Desktop ലേക്ക് download ചെയ്ത് അവിടെത്തന്നെ Extract ചെയ്യുക
Extract ചെയ്യപ്പെട്ട ഫോള്‍ഡര്‍ തുറന്ന് ffmpeg_PPA_Installer.sh എന്ന ഫയലിന് execution permission നല്കുക. തുടര്‍ന്ന് double click ചെയ്ത് Run in Terminal വഴി ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കുക.
Application -> Graphics -> gamFF എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കുക Click Here to download Isbella.tar.gz