SCROLL DOWN TO SEE MORE


School Parliament Election (Software- Forms)

സംസ്ഥാനത്തെ സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 20ന് നടക്കാനിരിക്കുകയാണല്ലോ. നിലവിലെ സമയക്രമം അനുസരിച്ച് സ്കൂളുകളില്‍ അന്നേ ദിവസം രാവിലെ 11 മണി വരെയുള്ള സമയത്തിനുള്ളിലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. 25ന് ഉച്ചക്ക് ശേഷം രണ്ടര മുതലാണ് സ്കൂള്‍ പാര്‍ലമെണ്ട് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. പാര്‍ലമെന്റിന്റെ ആദ്യ യോഗം സെപ്തംബര്‍ 27ന് നടക്കണം. 

Schedule of Parliament Election
Last date for filing Nominations: 14-09-2017
Scrutiny of Nominations: 15-09-2017
Last date for withdrawal of Candidature: 18-09-2017
Publishing Final List of Candidates: 19-09-2017
Date of Poll: 20-09-2017(Upto 11AM)
Counting of Votes: 20-09-2017(12 Noon)
Selection of Office bearers : 25-09-2017(2.30pm)


തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ഇവിടെ(2017-18)
തിരഞ്ഞെടുപ്പിനുപയോഗിക്കുന്നതിനായി വിവിധ ഫോമുകളുടെ മാതൃകകള്‍ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
സ്കൂള്‍ പാര്‍ലമെന്റ് രൂപീകരണവുമായി ബന്ധപ്പെട്ട 5/11/2007ലെ സര്‍ക്കുലര്‍ ഇവിടെ
തിരഞ്ഞെടുപ്പ് നടത്തുന്നതിനായി ഇലക്ട്രോണിക്ക് സംവിധാനം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വിദ്യാലയങ്ങള്‍ക്ക് അതിനായുള്ള ഒരു സോഫ്റ്റ്‌വെയര്‍ പരിചയപ്പെടുത്തുകയാണിവിടെ. മലപ്പുറംകാരനായ ശ്രീ നന്ദകുമാര്‍ തയ്യാറാക്കിയ സമ്മതി എന്ന തിരഞ്ഞെടുപ്പ് സോഫ്റ്റ്‌വെയര്‍ പല വിദ്യാലയങ്ങളിലും മുന്‍ വര്‍ഷങ്ങളിലും ഉപയോഗിച്ചിരിക്കും. വളരെ ലളിതമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്ന ഇതിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇന്റര്‍നെറ്റ് സംവിധാനമുള്ള ഒരു കമ്പ്യൂട്ടറില്‍ നിന്നും ഇതിനുള്ള App ഇവിടെ നിന്നും Download ചെയ്യാവുന്നതാണ്.
തുറന്ന് വരുന്ന പേജില്‍ തന്നെ ഇതിന്റെ Help , മലയാളത്തിലും English-ലും നല്‍കിയിട്ടുണ്ട്. ഈ പേജിലെ Get Election App എന്നതില്‍ ക്ലിക്ക് ചെയ്താല്‍ താഴെ കാണുന്ന മാതൃകയിലുള്ള ജാലകം ലഭിക്കും.





ഇവിടെ Name of School, Email Id (നിര്‍ബന്ധമില്ല), Name of Election (such as Class Leader VIIIA, Class Leader IXB, School Leader etc എന്നിങ്ങനെ ഏത് സ്ഥാനത്തേക്കാണോ നടത്തുന്നത് അതുമായി ബന്ധപ്പെട്ട ഏത് പേരും നല്‍കാം). Candidates List ( One Candidates Name in One Line ) നല്‍കി Create Election App Now എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഈ ജാലകത്തിലെ Save This App എന്നതില്‍ ക്ലിക്ക് ചെയ്യുക. ലഭിക്കുന്ന പേജില്‍ File Menuവിലെ File->Save As ( File Menu കാണുന്നല്ലെങ്കില്‍ Ctrl+S ) ഉപയോഗിച്ച് ഇതിനെ Desktop-ലേക്കോ അനുയോജ്യമായ മറ്റേതെങ്കിലും സ്ഥലത്തോ Save ചെയ്യുക. തുടര്‍ന്ന് മുകളില്‍ കാണുന്ന ജാലകം ക്ലോസ് ചെയ്യാവുന്നതാണ് ഇപ്പോള്‍ സേവ് ചെയ്ത App-നെ ഏത് ക്ലാസിലെ ഇലക്ഷനാണോ നടത്തുന്നത് ആ ക്ലാസിലേക്ക് ഉപയോഗിക്കുന്ന ലാപ്‌ടോപ്പിലേക്കോ ഡെസ്ക്‌ടോപ്പിലേക്കോ കോപ്പി ചെയ്ത് ഫയല്‍ ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ തുറന്ന് വരുന്ന പേജിലെ Start Election എന്നതില്‍ ക്ലിക്ക് ചെയ്താല്‍ പാസ്‌വേര്‍ഡ് സെറ്റ് ചെയ്യുന്നതിനുള്ള ജാലകം ലഭിക്കും . ഒരു പാസ്‌വേര്‍ഡ് നല്‍കി Retype ചെയ്യുന്നതോടെ Election നടത്തുന്നതിനുള്ള ജാലകം ദൃശ്യമാകും 


ഇനി കുട്ടികളെ വോട്ട് ചെയ്യുന്നതിനയക്കാം ഓരോ വിദ്യാര്‍ഥിയോടും അവര്‍ വോട്ട് ചെയ്യാനാഗ്രഹിക്കുന്ന വിദ്യാര്‍ഥിയുടെ പേരിന് നേരെയുള്ള Vote എന്ന ബട്ടണില്‍ മൗസ് ഉപയോഗിച്ച് ക്ലിക്ക് ചെയ്യാനാവശ്യപ്പെടുക. ഒരു കുട്ടി വോട്ട് ചെയ്ത് കഴിഞ്ഞാല്‍ അടുത്ത ആള്‍ക്ക് വോട്ട് ചെയ്യുന്നതിനായി Enter Key അമര്‍ത്തി Voting Window തയ്യാറാക്കണം. ഒരു കാരണവശാലും ബ്രൗസര്‍ വിന്‍ഡോ കുട്ടുകള്‍ ക്ലോസ് ചെയ്യുന്നില്ല എന്നുറപ്പാക്കണം. എന്തെങ്കിലും കാരണവശാല്‍ ക്ലോസ് ചെയ്താല്‍ ആദ്യം മുതല്‍ ഇലക്ഷന്‍ വീണ്ടും നടത്തണം. ഇങ്ങനെ എല്ലാ വിദ്യാര്‍ഥികളുടെയും വോട്ടിങ്ങ് കഴിഞ്ഞാല്‍ കൗണ്ടിങ്ങ് ആരംഭിക്കാം. ഇതിനായി Show Result എന്ന ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ Password ആവശ്യപ്പെടും. പാസ്‌വേര്‍ഡ് നല്‍കുന്നതോടെ റിസള്‍ട്ട് സ്ക്രീനില്‍ ദൃശ്യമാകും . ആവശ്യമെങ്കില്‍ ഇതിന്റെ പ്രിന്റ് എടുക്കുന്നതിനും സൗകര്യമുണ്ട്. Print Result എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ പ്രിന്റ് എടുക്കുന്നതിനുള്ള സംവിധാനം ലഭിക്കും.
ഇത്തരത്തില്‍ ഓരോ ക്ലാസിനും Apps തയ്യാറാക്കിയാല്‍ വ്യത്യസ്തമായ ഒരു തിരഞ്ഞെടുപ്പ് രീതി നടപ്പിലാക്കാന്‍ സാധിക്കും.തയ്യാറാക്കിയ Apps മറ്റൊരു കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെക്കാണുന്ന ജാലകമാണ് ലഭ്യമാകുന്നതെങ്കില്‍ അതിലെ Display Button അമര്‍ത്തി പ്രവര്‍ത്തിപ്പിക്കുക.

Courtesy:SITC FORUM PALAKKAD