SCROLL DOWN TO SEE MORE


മുദ്രാ ഗീതങ്ങൾ

മൂവർണക്കൊടി പാറട്ടെ.
വാനിലുയർന്നുപറക്കട്ടെ.
വൈവിധ്യത്തിൻ സൗരഭ്യം
കേളിയാർന്ന് പരക്കട്ടെ.

സമത്വചിന്ത വളരട്ടെ.
ഐക്യ ബോധമുണരട്ടെ.
അഭിനവ ഭാരതപിറവിയ്ക്കായ്
ഒന്നിച്ചീടുക നാം കൂട്ടരെ.

നമ്മളിലില്ലാ നിറഭേദം
നമ്മളിലില്ലാ വൈജാത്യം
നമ്മളിലില്ലാ വിദ്വേഷം
നമ്മളിലുള്ളത് സാഹോദര്യം.

രക്തം നൽകി ജീവൻ നൽകി
നേടിയെടുത്ത സ്വാതന്ത്ര്യത്തെ
കെടാവിളക്കായ് കാത്തീടാൻ
പ്രതിജ്ഞ ചെയ്യുനാ ട്ടാരെ.

ഗാന്ധിജി കാട്ടിത്തന്നൊരു മാർഗം
ജവഹർ ലാലിൻ സുന്ദര സ്വപ്നം
പിറന്ന മണ്ണിൽ ശാശ്വതമാക്കാൻ
യുവത്വ ശക്തിയുണരട്ടെ.

സ്വാതന്ത്ര്യത്തിനു കാവൽ നിൽക്കാൻ
ജനാധിപത്യം നിലനിർത്താൻ
മതേതരത്വം സംരക്ഷിക്കാൻ
അണിചേരുക നാം സോദരരേ.

രക്തം വേണോ രക്തം നൽകാം
ജീവൻ വേണോ ജീവൻ നൽകാം
പിറന്ന മണ്ണിൻ മാനം കാക്കാൻ
അണിയണിയായ് നാം മുന്നോട്ട്!